വര്‍ഷങ്ങളായി രോഗംമൂലം കിടപ്പിലായ പാളക്കൊല്ലി കോളനിയിലെ ചണ്ണിക്ക് പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സെക്കണ്ടറി-പാലിയേറ്റീവ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ദിനത്തില്‍ ടി.വി നല്‍കി.വര്‍ഷങ്ങളായി കോളനിയിലെ മറ്റ് വീടുകളില്‍ വൈദ്യുതി ലഭിച്ചിട്ടും ഈ കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചില്ല സെക്കണ്ടറി പാലിയേറ്റീവ് പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് പുല്‍പ്പള്ളി കെ.എസ്.ഇ.ബി ജീവനക്കാരും,ഗ്രാമപഞ്ചായത്ത് അംഗവും ചേര്‍ന്ന് സൗജന്യമായി വൈദ്യുതി കണക്ഷന്‍ എടുത്ത് നല്‍കിയത് എണീറ്റ് നില്‍ക്കാന്‍ കഴിയാതെ വീടിനുള്ളില്‍ കഴിയുന്ന ചണ്ണിക്ക് വീട്ടില്‍ ഒരു ടി.വി വേണമെന്ന ആഗ്രഹം സെക്കണ്ടറി പാലീയേറ്റീവ് പ്രവര്‍ത്തകരെ അറിയിച്ചതിനെ തുടര്‍ന്നാണ് ചണ്ണിക്ക് ടി.വി മേടിച്ച് നല്‍കിയത്.പുല്‍പ്പള്ളി സാമൂഹിക കേന്ദ്ര ഡോക്ടര്‍ അതുല്‍,പി.എ നാസര്‍,സുരേഷ്, സതീശ്,ടി.പി.ശശിധരന്‍ എന്നിവരുടെ നേതൃത്യത്തിലാണ് ടി.വി വാങ്ങി നല്‍കിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.