ചെസ്സ് പരിശീലനം തുടങ്ങി

0

സിഒഎ പന്ത്രണ്ടാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തേറ്റമല സംഘചേതന ലൈബ്രറി ബാലവേദിയും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സംയുക്തമായി കുട്ടികള്‍ക്കായി അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ചെസ്സ് പരിശീലനം തുടങ്ങി. തേറ്റമല ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അങ്കണത്തിലെ മനോഹരമായ വള്ളികുടിലില്‍ പി ടി എ പ്രസിഡന്റ് നാസര്‍ കൂത്തുപറമ്പന്‍ ഉദ്ഘാടനം ചെയ്തു. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി മേഖലാ സെക്രട്ടറി വിജിത്ത് വെള്ളമുണ്ട, ലൈബ്രറി ഭാരവാഹികളായ അന്‍വര്‍, യൂനസ്, ഷംസു തുടങ്ങിയവര്‍ സംസാരിച്ചു. കൃഷ്ണന്‍കുട്ടി രാരോത്ത്, ഇബ്രാഹിം കേളോത്ത് എന്നിവരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. 40 ഓളം കുട്ടികളാണ് ഈ അവധിക്കാലത്ത്. പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!