വിസ്മൃതിയിലേക്ക് തള്ളപ്പെട്ട് ആശംസാകാര്‍ഡുകള്‍

0

വാട്‌സ് ആപ്പ്, മെസഞ്ചര്‍, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അടക്കം സമൂഹമാധ്യമങ്ങളുടെ വരവോടെ വിസ്മൃതിയിലേക്ക് തള്ളപ്പെട്ട ഒരു കൂട്ടരാണ് ആശംസകാര്‍ഡുകള്‍.പതിറ്റാണ്ടുമുമ്പുവരെ ക്രിസ്തുമസ് കാലമായാല്‍ ആശംസ കാര്‍ഡുകള്‍ വിപണി നിറയുമായിരുന്നു.അതുവാങ്ങാനെത്തുന്നവരുടെ തിരക്കായിരുന്നു. എന്നാല്‍ ന്യുജനറേഷന്‍ ഇത്തരം കാര്‍ഡുകളെ വിസ്മരിച്ചതോടെ ആശംസകാര്‍ഡു വില്‍പ്പന ശാലകള്‍ തന്നെ ഇല്ലാതായി.

പതിറ്റാണ്ടുമുമ്പുവരെ ഡിസംബര്‍ കാലമായാല്‍ ആശംസകാര്‍ഡുകള്‍കൊണ്ടും വാങ്ങാനെത്തുന്നവരെകൊണ്ടും വിപണി സജീവമായിരുന്നു. ക്രിസ്തുമസ് ആശംസാ കാര്‍ഡുകള്‍, പുതുവല്‍സര കാര്‍ഡുകള്‍ വാങ്ങുന്നതും പ്രിയപ്പെട്ടവര്‍ക്ക് അയക്കുന്നതും ഇക്കാലത്താണ്. എന്നാല്‍ കാലം മാറി. വിവരസാങ്കേതിക വിദ്യ വളര്‍ന്ന് സെക്കന്റുകള്‍ക്കുള്ളില്‍ സന്ദേശങ്ങള്‍ കൈമാറാവുന്ന വാട്സ് ആപ്പ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം അടക്കമുള്ള സാമൂഹമാധ്യമങ്ങളുടെ കടന്നുവരവോടെ ഇത്തരം ആശംസകാര്‍ഡുകള്‍ തന്നെ പുതിയതല മുറ വിസ്മരിച്ചുകഴിഞ്ഞു. ഇതോടെ ഇത്തരം കാര്‍ഡുകള്‍ വില്‍പ്പന നടത്തിയിരുന്ന കടകളും വിസ്മൃതിയിലായിക്കഴിഞ്ഞു. എന്നാല്‍ പഴയതലമുറയില്‍പ്പെട്ടവരില്‍ ചിലര്‍ ഇപ്പോഴും ഇത്തരം കാര്‍ഡുകള്‍ തേടി എത്താറുണ്ട്. അവര്‍ക്കായി ആശംസകാര്‍ഡുകള്‍ വില്‍പ്പനയ്ക്കായി എല്ലാവര്‍ഷവും എത്തിക്കാറുള്ള അപൂര്‍വ്വം ചില കടകളില്‍ ഒന്നാണ് ബത്തേരിയിലെ കാര്‍ഡ്സ് വേള്‍ഡ്.ഇവിടെ ഈ ക്രിസ്തുമസ് കാലത്തും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കയക്കാനായി ചിലരെങ്കിലും തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഒരുകാലത്ത് ആശംസകളുമായി ലോകത്തെല്ലായിടത്തും പറന്ന ഈ പ്രിയപ്പെട്ട ആശംസ കാര്‍ഡുകള്‍

Leave A Reply

Your email address will not be published.

error: Content is protected !!