പുലിക്കാട്ട് കടവ് പാലത്തിന് 12.63 കോടിയുടെ ഭരണാനുമതി

0

വാളാട് പുലിക്കാട്ട് കടവ് പ്രദേശവാസികളുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി. പുലിക്കാട്ട് കടവ് പാലത്തിന് 12.63 കോടി രൂപയുടെ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. വര്‍ഷങ്ങളായി പുലിക്കാട്ട് കടവ് പാലം അപകട ഭീഷണിയിലായിരുന്നു

മാനന്തവാടി മണ്ഡലത്തിലെ തവിഞ്ഞാല്‍-തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരി വളവ്, നീലോം എന്നിവിടങ്ങളിലേക്കും വാളാട് ടൗണിലേക്കും ദിനംപ്രതി നിരവധി യാത്രക്കാരും, വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയുള്ളവര്‍ അപകടം നിറഞ്ഞ താത്ക്കാലികപാലത്തെയാണ് ആശ്രയിച്ചിരുന്നത്. തൊണ്ടര്‍നാട് പഞ്ചായത്തില്‍ നിന്നും വാളാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ജയ്ഹിന്ദ് എല്‍പിസ്‌കൂള്‍ വാളാട് എന്നീ സ്ഥാപനങ്ങളിലേക്ക് രൂക്ഷമായ മഴക്കാലത്ത് ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ താത്ക്കാലിക പാലത്തിലൂടെ യാത്ര ചെയ്യുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ട മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു പ്രസ്തുത സ്ഥലം സന്ദര്‍ശിക്കുകയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍്പെടുത്തുകയും ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ തുക വകയിരുത്തുകയുമായിരുന്നു ചെയ്തത്. ഭരണാനുമതി ലഭ്യമായ സാഹചര്യത്തില്‍ ഉടന്‍ തന്നെ സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!