കുഴല്‍പണം പിടികൂടി.
തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ നിന്നും വാഹന പരിശോധനക്കിടെ കുഴല്‍പണം പിടികൂടി.കര്‍ണ്ണാടക രജിസ്ട്രേഷനിലുള്ള എസ്.കെ.എസ്. ട്രാവല്‍സ് എന്ന ബസ്സില്‍ നിന്നാണ് ആറ് ലക്ഷത്തി എണ്‍പത്തി ആറായിരം രൂപ കണ്ടെടുത്തത്.ആളില്ലാത്ത നിലയില്‍ പാര്‍സല്‍ എന്ന വ്യാജേന കടത്താന്‍ ശ്രമിച്ച പണം പരിശോധനക്കിടെ കണ്ടെടുക്കുകയായിരുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ മാനന്തവാടി എക്സൈസ് റെയ്ഞ്ച് പാര്‍ട്ടിയും ,എക്സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും എക്സൈസ് ഐ.ബി. പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധയിലാണ് പണം കണ്ടെത്തിയത്.