പവര്‍ ലിഫ്റ്റിംങ് ചാമ്പ്യന്‍ഷിപ്പില്‍ അപൂര്‍വ്വ നേട്ടവുമായി ജസ്റ്റിന്‍ സ്റ്റീഫന്‍
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ സമാപിച്ച സംസ്ഥാന സ്‌കൂള്‍ പവര്‍ ലിഫ്റ്റിംങ് ചാമ്പ്യന്‍ഷിപ്പില്‍ തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥി ജസ്റ്റിന്‍ സ്റ്റീഫന് റെക്കോര്‍ഡോടെ സ്വര്‍ണ്ണം.83 കിലോ വിഭാഗത്തിലാണ് മുന്‍ റെക്കോര്‍ഡ് മറികടന്നുകൊണ്ട് മൂന്ന് വിഭാഗത്തിലായി 505 കിലോ ഭാരമുയര്‍ത്തി സ്റ്റീഫന്‍ ഒന്നാമതെത്തിയത്.കഴിഞ്ഞ വര്‍ഷം മുതല്‍ മാത്രമാണ് ജസ്റ്റിന്‍ സ്‌കൂളിലെ ഫിസിക്കല്‍ ടീച്ചര്‍ മെഴ്‌സി പിപിയുടെ നിര്‍ദ്ദേശപ്രകാരം പവര്‍ലിഫ്റ്റിംങ് പരിശീലനം ആരംഭിച്ചത്. മാനന്തവാടി അമൃത ജിംനേഷ്യമാണ് കുട്ടികള്‍ക്ക് പരിശീലനവും സഹായങ്ങളും സൗജന്യ നിരക്കില്‍ ചെയ്തു വരുന്നത്.ജില്ലയില്‍ നിന്നും 20 കുട്ടികളാണ് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുത്തത്.അടുത്തമാസം മഹാരാഷ്ട്രയില്‍ നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട് ജസ്റ്റിന്‍ പങ്കെടുക്കും