കാട്ടാനകള്‍ ഒടുവില്‍ കാടുകയറി
പനമരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടാനകള്‍ ഒടുവില്‍ കാടുകയറി. ടൗണിനടുത്ത് തമ്പടിച്ച കാട്ടാനകളെ രാത്രി ഏറെ വൈകിയാണ് വനംവകുപ്പും നാട്ടുകാരും നെയ്ക്കുപ്പവനമേഖലയിലേക്ക് തുരത്തിയത്.
ഇന്നലെ പനമരം ടൗണിനടുത്ത് തമ്പടിച്ച കാട്ടാനകളെ രാത്രി ഏറെ വൈകിയാണ് നെയ് കുപ്പവനമേഖലയിലേക്ക് തുരത്തിയത്.ഇന്നലെ പുലര്‍ച്ച 5.30തോടെയാണ് രണ്ട് കൊമ്പനാനകള്‍ മാത്തൂര്‍ വയലിലെ ഇല്ലി കൂട്ടങ്ങള്‍ക്കിടയില്‍ തമ്പടിച്ചത്. പരിസരവാസികള്‍ ഭീതിയിലായതോടെ ആനയെ പ്രകോപിപ്പിക്കരുതെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.മാസങ്ങള്‍ക്ക് മുമ്പ് കാപ്പുഞ്ചാലിനടുത്ത് ഒരാളെ വക വരുത്തിയ കൊമ്പനാണ് ഒരണ്ണമെന്നത് ജനത്തെ ഭയത്തിലാക്കി.ആളുകളുടെ ശബ്ദം കേള്‍ക്കുന്ന ഭാഗത്തേക്ക് ആനകള്‍ തുടര്‍ച്ചയായി ചിന്നം വിളിച്ചതോടെ ജനത്തോട് പരിസരത്ത് നിന്ന് ഒഴിഞ്ഞ് പോകാന്‍ വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ ഇല്ലിക്കൂട്ടങ്ങള്‍ക്കിടയില്‍ കുളവിക്കുട് ഉള്ളതായി നാട്ടുകാര്‍ പറഞ്ഞത് ആനയെ തുരത്താന്‍ ഏറെ പ്രതിസന്ധി നേരിട്ടു.