പുത്തനനുഭവമായി മുടിയേറ്റ്
പഴശ്ശി ദിനാചരണം നഗരസഭയുടെ നേതൃത്വത്തില്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ അരങ്ങേറിയ മുടിയേറ്റ് കാഴ്ചക്കാര്‍ക്ക് പുത്തനനുഭവമായി. എറണാകുളം ശ്രീ ഭദ്രകാളി മുടിയേറ്റ് സംഘത്തിന്റെ നേതൃത്വത്തിലാണ് മുടിയേറ്റ് നടന്നത്. മലബാറിലെ അനുഷ്ഠാന കലകളായ തെയ്യത്തിന്റെയും തിറയുടെയും വേറിട്ട ദൃശ്യാവിഷ്‌കാരം നിറഞ്ഞ സദസില്‍ അവതരിപ്പിച്ച മുടിയേറ്റ് കാണാന്‍ രാത്രിയിലും ഏറെ കാണികളുണ്ടായിരുന്നു, ദാരിക വധത്തിനുള്ള ഭദ്രകാളീ പുറപ്പാടും ദാരിക വധവുമെല്ലാം അടങ്ങിയ മുടിയേറ്റിന് തിറകളുടെ നാട്ടില്‍ വലിയ ജനപ്രീതിയുമായി. ജനപ്രതിനിധികളടക്കമുള്ളവര്‍ കാഴ്ചക്കാരായി.