ആദരിച്ചു

0

വിദ്യാലയം പ്രതിഭകളോടൊപ്പം ‘എന്നപരിപാടിയുടെ ഭാഗമായി മാനന്തവാടി സെന്റ ജോസഫ് ടി. ടി. ഐ യിലെ അദ്ധ്യാപകരും പി. ടി. എ ഭാരവാഹികളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഉപകരണ സംഗീതത്തില്‍ വിദഗ്ദ്ധനായ തോമസ് കുഴി നിലത്തെ ആദരിച്ചു. ഉപകരണസംഗീത ജീവിതത്തിലെ തന്റെ അനുഭവങ്ങള്‍ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. പ്രിന്‍സിപ്പല്‍ ജോണ്‍ എം. കെ, പി. ടി. എ പ്രസി ഡണ്ട് സൈമണ്‍ കുടക്കച്ചിറ, അദ്ധ്യാപകരായ ഷോജി ജോസഫ്, ജോസ് പള്ളത്ത്, റെജി കെ. ജെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!