പുല്‍പ്പള്ളി: ജോലിക്കായി കര്‍ണാടകയില്‍ പോയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കബനിഗിരി കൃഗന്നൂര്‍ കൊല്ലപ്പറമ്പില്‍ ശിവന്‍ നായരുടെ മകന്‍ രതീഷ്(35)നെയാണ് കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഉല്ലള്ളി പോലിസ് സ്റ്റേഷന്‍ പരിധിയിലെ കടവൂരില്‍ കേളേരി സ്വദേശിയുടെ കൃഷിയിടത്തിലെ തെങ്ങില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.അയല്‍വാസിയായ കര്‍ഷകന്റെ ചേന പറിക്കാനാണ് രതീഷും സഹോദരന്‍മാരായ സന്തോഷും ജയേഷും ഉള്‍പ്പടെയുള്ളവര്‍ 25ന് കര്‍ണാടകയിലെത്തിയത്. 26ന് പുലര്‍ച്ചെ കാണാതായ രതീഷിനെ കൂടെപ്പോയവരും നാട്ടില്‍ നിന്നെത്തിയ ബന്ധുക്കളും തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടത്.ഭാര്യ:സുകന്യ.മകള്‍:അവന്തിക.
Sign in
Sign in
Recover your password.
A password will be e-mailed to you.