വയനാടിന്റെ പുഷ്‌പ്പോത്സവം പൂപ്പൊലി ജനുവരി 1 മുതല്‍ 12 വരെ നടക്കും.ഇത്തവണ കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള പൂപ്പൊലിയായിരിക്കും നടക്കുക. പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പൂപ്പൊലി ഉണ്ടായിരുന്നില്ല.
അമ്പലവയല്‍ പൂപ്പൊലി 2020 ജനുവരി 1 മുതല്‍ 12 വരെ നടക്കും.12 ദിവസം നീണ്ടു നില്‍ക്കുന്ന പൂപ്പൊലിയില്‍ ഇത്തവണ യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിരമായി കാണുന്ന തുലിപ്പ്, കുങ്കുമംചെടികളുടെ പ്രദര്‍ശനം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തും. ഉത്തര്‍ഗണ്ടില്‍ കണ്ട് വരുന്ന ശീതകാല പൂച്ചെടികള്‍ റോസ്ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, ഗ്ലാഡിയോലീസ്, ചെണ്ടുമല്ലി, സുര്യകാന്തി എന്നിവയുടെ ഉദ്യാനത്തിന്റെ പണികളാണ് ഇപ്പോള്‍ നടക്കുന്നത്. സ്റ്റാളുകള്‍ 80 ശതമാനം പൂര്‍ത്തീകരിച്ചു.ഫുഡ് കോര്‍ട്ട്,കുട്ടികളുടെ പാര്‍ക്ക്, അമ്യൂസ്‌മെന്റ് പാര്‍ക്ക്,ദിവസേന സ്റ്റേജിന പരിപാടികള്‍, കുട്ടനാടന്‍ താറാവ് കൃഷിയുടെ മാതൃക തുടങ്ങിയവ ഉണ്ടാകും. മുഴുവന്‍ ദിവസങ്ങളിലും കര്‍ഷക സെമിനാറുകള്‍, കുട്ടിക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മത്സരങ്ങള്‍, പക്ഷികളുടെയും മൃഗങ്ങളുടെയും പ്രദര്‍ശനം തുടങ്ങിയവ ഉണ്ടാകും.