അനുസ്മരണ ചടങ്ങ് നടത്തി

0

.മുന്‍ വയനാട് എം.പി എം.ഐ ഷാനവാസിന്റെ 1-ാം ചരമ വാര്‍ഷികം ഡി.സി.സി ഓഫീസില്‍ അനുസ്മരണ ചടങ്ങ് നടത്തി ആചരിച്ചു. വയനാടിന്റെ സമഗ്രവികസനത്തില്‍ കേന്ദ്ര ഫണ്ടുകള്‍ ഏറ്റവും കൂടുതല്‍ ലഭ്യമാക്കിയത് അദ്ദേഹം പാര്‍ലമെന്റംഗം ആയിരുന്ന കാലഘട്ടത്തിലായിരുന്നെന്ന് നേതാക്കള്‍ അനുസ്മരിച്ചു. . കെ.പി.സി.സി അംഗം കെ.എല്‍ പൗലോസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് എം.എ ജോസഫ് അധ്യക്ഷനായിരുന്നു. കെ.സി റോസക്കുട്ടി ടീച്ചര്‍, കെ.കെ ഷാജു എക്സ്. എം.എല്‍.എ, പി.പി ആലി, കെ.കെ അബ്രാഹം, വി.എ മജീദ്, തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!