വയനാട് ജില്ലാ ഇന്റര്‍ക്ലബ്ബ് ബാഡ്മിന്റന്‍ചാമ്പ്യന്‍ഷിപ്പ്

0

വയനാട് ജില്ലാ ബാഡ്മിന്റന്‍ (ഷട്ടില്‍)അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 3-ാംമത് വയനാട് ജില്ലാ ഇന്റര്‍ക്ലബ്ബ് ബാഡ്മിന്റന്‍ചാമ്പ്യന്‍ഷിപ്പ് കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി മെമ്പര്‍ കെ.റഫീക്ക് ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് ബിജു വര്‍ഗ്ഗീസ്, സെക്രട്ടറി ഡോ.സജിത് പി സി, ടുര്‍ണമെന്റ് കണ്‍വീനര്‍ ടോം ജോസഫ്, പി ബാലചന്ദ്രന്‍, സണ്ണി ചെറിയ തോട്ടം എന്നിവര്‍ സംസാരിച്ചു.കല്‍പ്പറ്റ വൈസ് മെന്‍ ക്ലബ്ബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ വൈസ്‌മെന്‍ ക്ലബ് 3 -2 ന് മീനങ്ങാടി കോസ് മോപോളിറ്റന്‍ ക്ലബ്ബിനെ തോല്‍പ്പിച്ചു. മെന്‍ സിംഗിള്‍സില്‍ സന്തോഷ് എസ് , ഡബിള്‍സില്‍ സന്തോഷ്- ഷാനു സഖ്യം, മാസ്റ്റേര്‍സ് ഡബിള്‍സില്‍ ബിപിന്‍ എമിലി-ഷൈജല്‍ സഖ്യം വൈസ് മെന്‍ ക്ലബ്ബിനും, മാസ്റ്റേര്‍സ് സിംഗിള്‍സില്‍ സ്വാമി-വെറ്ററന്‍ ഡബിള്‍സില്‍ യൂനുസ്-ജോസ് സഖ്യം കോസ് മോപോളിറ്റന്‍ മീനങ്ങാടിക്കും വേണ്ടി വിജയിച്ചു. ഡിസംബര്‍ 1ന് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!