രക്തദാനം മഹാദാനം
കാട്ടിക്കുളം 54 പരുമല നഗര്‍ മാര്‍ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമെനിയുടെ തിരുന്നാളിനോടനുബന്ധിച്ച് രക്തദാനം മഹാദാനം എന്ന സന്ദേശവുമായി രക്തദാന ക്യാംപ് നടത്തി.ഒ.ആര്‍. കേളു എം.എല്‍.എ. ഉദ്്ഘാടനം നടത്തി. ദേവാലയങ്ങള്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതികങ്ങളാകണമെന്ന് അദ്ദേഹം പറഞ്ഞു. രക്തദാന രംഗത്തെ നിസ്വാര്‍ഥ
പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിനിജ മെറിന്‍,
ജ്യോതിര്‍ഗമയ കോഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ്, ബ്ലഡ് ഡോണേഴ്‌സ് ഫോറം
പ്രസിഡന്റ് എം.പി. ശശികുമാര്‍, സംസ്ഥാന പുരസ്‌കാര ജേതാക്കളായ സി. നൗഷാദ്,
ഇ.വി. ഷംസു എന്നിവരെ നഗരസഭാ അധ്യക്ഷന്‍ വി.ആര്‍. പ്രവീജ് ഉപഹാരം നല്‍കി
ആദരിച്ചു. വികാരി ഫാ. ജോണ്‍ നടയത്തുംകര അധ്യക്ഷനായിരുന്നു. നഗരസഭാ
കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, സ്വപ്ന ബിജു, ട്രസ്റ്റി ജിതിന്‍
മാത്യു, ജ്യോതിര്‍ഗമയ കോഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ്, എന്നിവര്‍ സംസാരിച്ചു.
എച്ച്ഡിഎഫ് സി ബാങ്കിന്റെ സഹകരണത്തോടെ നടന്ന ക്യാംപില്‍ നിരവധി ആളുകള്‍ രക്തം ദാനം ചെയ്തു.