സമര ഭടന്‍മാര്‍ പ്രക്ഷോഭത്തിലേക്ക്

0

അടിയന്തരാവസ്ഥ കാലത്തെ സമര ഭടന്‍മാര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര ഭടന്‍മാര്‍ പ്രക്ഷോഭത്തിലേക്ക്.അടിയന്തരാവസ്ഥക്കെതിരെ നടന്ന ചെറുത്ത് നില്‍പ്പ് രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രാഖ്യാപിക്കുക, ദുരിതമനുഭവിക്കുന്ന സമര ഭടന്‍മാര്‍ക്ക് ചികിത്സാ സൗകര്യവും പെന്‍ഷനും അനുവദിക്കുക ആവശ്യങ്ങള്‍ ഉന്നയിച്ച്് നവംബര്‍ 14ന് മാനന്തവാടിയില്‍ കുടുംബ സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

1975 ല്‍ ഇന്ദിരാഗാന്ധി പ്രാഖ്യാപിച്ച അടിയന്തരാവസ്ഥക്കെതിരെ സമരം നടത്തിയ ഭടന്‍മാരുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെയും അനുകൂല നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല. സമര ഭടന്‍മാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന നിലപാടുകളാണ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. കടബാധ്യതകള്‍ ഏറ്റെടുക്കുക, തടവുകാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുക, യാത്ര സൗജന്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമര ഭടന്‍മാര്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങുകയാണ്. സമര ഭടന്‍മാര്‍ക്ക് അംഗീകാരപത്രം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് ഭാരവാഹികളായ ഇ.കെ.ഗോപി, പി.കെ.ഭരതന്‍, എ.വി.രാജേന്ദ്രപ്രസാദ്, ഇ.കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!