വയനാടന്‍ ചെട്ടിസമുദായം വര്‍ഷംതോറും നടത്തിവരുന്ന തുലാം 30 വൃശ്ചിക സംക്രമദിനാഘോഷം ഈ മാസം 16ന് ബത്തേരി മഹാഗണപതി ക്ഷേത്രത്തില്‍ നടത്തുമെന്ന് വയനാട് ചെട്ടിസര്‍വ്വീസ് സൊസൈറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 16ന് രാവിലെ ബത്തേരി മാരിയമ്മന്‍ക്ഷേത്രത്തില്‍ നിന്ന് വാദ്യമേളം, ടാബ്ളോ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയും തുടര്‍ന്ന് മഹാഗണപതി ക്ഷേത്രത്തില്‍ സമുദായംഗങ്ങളുടെ വിവിധ കലാപരിപാടികളും നടത്തും. തുടര്‍ന്ന് സമൂഹ അന്നദാനം നടത്തും. വൈകിട്ട് 101 കൊട്ടത്തേങ്ങ ഉടക്കുന്നതോടെ ഈ വര്‍ഷത്തെ വൃശ്ചിക സംഗമദിനാഘോഷ പരിപാടികള്‍ സമാപിക്കും. ആഘോഷ പരിപാടിയില്‍ ജില്ലയില്‍ നിന്നും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് സമുദായംഗങ്ങള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.