ജീവനോപാധികള്‍ വിതരണം ചെയ്തു

0

മേപ്പാടി പുത്തുമലയില്‍ പ്രകൃതി ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് സംബോധ് ഫൗണ്ടേഷന്‍ വയനാടിന്റെ ആഭിമുഖ്യത്തില്‍ ജീവനോപാധികള്‍ വിതരണം ചെയ്തു. ഗുഡ്‌സ് ഓട്ടോ, പാസഞ്ചര്‍ ഓട്ടോ, തയ്യല്‍ മെഷീന്‍, പണി ആയുധങ്ങള്‍ എന്നിവയാണ് വിതരണം ചെയ്തത്. എംഎസ് എ ഓഡിറ്റോറിയത്തില്‍ എഡിഎം തങ്കച്ചന്‍ ആന്റണി ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെകെ സഹദ് ആധ്യക്ഷനായിരുന്നു. സംബോധ് ഫൗണ്ടേഷന്‍ മുഖ്യാചാര്യന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. ചനദ്രന്‍, മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!