ഇല്ലത്തുവയല്‍ മഹാത്മ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കെട്ടിട ഉദ്ഘാടനം നാളെ
മാനന്തവാടി നഗരസഭയിലെ ഇല്ലത്തുവയല്‍ മഹാത്മ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കെട്ടിട ഉദ്ഘാടനം നാളെ നടക്കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 25 ലക്ഷം രൂപയും മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെയും ലൈബ്രറിയുടെയും ഫോര്‍ ട്രൈബല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമിന്റെയും ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 2.30തിന് ഒ.ആര്‍ കേളു എം.എല്‍.എ. നിര്‍വഹിക്കും .സൗജന്യ ട്യുഷന്‍ സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജും ലൈബ്രറി ഉദ്ഘാടനം മുന്‍മന്ത്രി പി.കെ ജയലക്ഷമിയും നിര്‍വഹിക്കും.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍ ഉപഹാരങ്ങള്‍ സമര്‍പ്പിക്കും, വാര്‍ത്തസമ്മേളനത്തില്‍ കെ.വി ബാബു, ഷാജി കേദാരം, നോബിള്‍ എം.എഫ്, ജോര്‍ജ് കെ.ജെ,മേരി ദേവസ്യ തുടങ്ങിയവര്‍ പങ്കെടുത്തു.