കെല്ലൂര്‍ കാട്ടിച്ചിറക്കല്‍ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 31ന്

0

പുനര്‍ നിര്‍മ്മിച്ച കെല്ലൂര്‍ കാട്ടിച്ചിറക്കല്‍ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം ഒക്ടോബര്‍31ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇരുനൂറ്റി അന്‍പത് വര്‍ഷത്തിലേറെ ചരിത്രപ്രാധാന്യമുള്ള കാട്ടിച്ചിറക്കല്‍ മഖാമിനോട് ചേര്‍ന്ന് പതിറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയാണ് പുനര്‍ നിര്‍മ്മിച്ചത്

ജാതിമത ഭേദമന്യേ ചരിത്രപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ കാട്ടിച്ചിറക്കലില്‍ 1972 ല്‍ നിര്‍മ്മിച്ച പള്ളി പൊളിച്ചാണ് രണ്ടായിരത്തിലേറെ പേര്‍ക്ക് ഒരുമിച്ച് നിസ്‌ക്കരിക്കാവുന്ന പുതിയ പള്ളി നിര്‍മ്മിച്ചത്.ബുധനാഴ്ച രാവിലെ 11 മണി മുതല്‍ പള്ളിയില്‍ വനിതകള്‍ക്ക് സന്ദര്‍ശനം അനുവദിക്കും.വ്യാഴാഴ്ച എല്ലാ വിഭാഗം മതസ്ഥര്‍ക്കും സന്ദര്‍ശനം അനുവദിക്കും.വ്യാഴാഴ്ച അസര്‍ നിസ്‌ക്കാക്കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പള്ളി ഉദ്ഘാടനം ചെയ്യും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സിക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാര്‍, കൂളിവയല്‍ സൈന്‍ ഡയറക്ടര്‍ റാഷിദ് ഗസ്സാലി, കെ.ആറ്റക്കോയ തങ്ങള്‍, വി.മൂസ്സക്കോയ മുസ്ല്യാര്‍, കെ.ടി.ഹംസമുസ്ല്യാല്യാര്‍, എസ്.ദാരിമി, പി.ഹസ്സന്‍ ഉസ്താദ് ,ഒ.ആര്‍. കേളു.എം.എല്‍.എ.സി.മമ്മൂട്ടി എം.എല്‍.എ.എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കാഴ്ചാങ്കണ്ടി ഹംസ ഹാജി, ജനറല്‍ സിക്രട്ടറി അത്തിലന്‍ ഇബ്രാഹിം, ജോ. സിക്രട്ടറി നിസാര്‍ കമ്പ, സി.അബ്ബാസ്, മൂസ്സ അണിയാരത്ത് തുടങ്ങിയവര്‍ പങ്കെടുത്തു..

Leave A Reply

Your email address will not be published.

error: Content is protected !!