മാര്‍ക്കറ്റിനു മുന്‍പിലെ മത്സ്യവില്‍പ്പന പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ നടപടി
മാനന്തവാടിയിലെ പൂട്ടിയ മാര്‍ക്കറ്റിനു മുന്‍പിലെ മത്സ്യവില്‍പ്പന പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ നടപടി. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് പഴകിയ നിലയില്‍ മാംസം പിടിച്ചത് മറച്ച് വെച്ച് നഗരസഭാ ആരോഗ്യ വിഭാഗം . എന്നാല്‍ അഴുകിയ നിലയിലല്ല മറിച്ച് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ വില്പന നടത്തിയ മാംസമാണ് പിടിച്ചതെന്നും സംഭവത്തില്‍ വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയെന്നും നഗരസഭാ അധികൃതര്‍.മാലിന്യ പ്ലാന്റ് ഇല്ലാതെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച നഗരസഭയുടെ മാര്‍ക്കറ്റ് അടച്ച് പൂട്ടാന്‍ മാസങ്ങള്‍ക്ക് മുന്‍പ് സബ്ബ് കലക്ടര്‍ ഉത്തരവ് ഇട്ടിരുന്നു തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ച് പൂട്ടുകയും കച്ചവടക്കാര്‍ക്ക് താല്ക്കാലിക സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.എന്നാല്‍ പൂട്ടിയ മാര്‍ക്കറ്റിന് സമീപം മാംസ വില്പന തുടരുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ ഇടപെടല്‍. അതെ സമയം കഴിഞ്ഞ ദിവസം നഗരസഭാ ആരോഗ്യ വിഭാഗം മാര്‍ക്കറ്റില്‍ നിന്നും പഴകിയ മാംസം പിടിച്ചത് പുറത്താരെയും അറിയിക്കാതെ ചൂട്ടകടവില്‍ കുഴിച്ച് മൂടിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്.