ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മേഖല സമ്മേളനം
ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി മേഖല സമ്മേളനം ജില്ലാ പ്രസിഡണ്ട് വി വി രാജു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് അനീഷ് പി ജി അധ്യക്ഷനായിരുന്നു.മേഖലാ സെക്രട്ടറി ജിനുമേന്മ, ജില്ലാ സെക്രട്ടറി പ്രശാന്ത് എം, ഭാസ്‌കരന്‍ രചന, ഷൈജു മാധവന്‍, അജി കൊളോണിയ, ബിനു വര്‍ഗീസ്, തുടങ്ങിയവര്‍ സംസാരിച്ചു. വനം വകുപ്പ് സ്വാഭാവിക വനംവെട്ടിനശിപ്പിച്ച് തേക്ക് നടാനുള്ള പ്രവണതയെ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ എതിര്‍ക്കുവാനും പ്രക്ഷോഭ പരിപാടികളില്‍ പങ്ക് ചേരുവാനും തീരുമാനിച്ചു.