കാലഹരണപ്പെട്ട വാറ്റ് പ്രകാരം ചരക്ക് സേവന നികുതി വകുപ്പ് വ്യാപാരികള്‍ക്ക് നോട്ടീസ് അയക്കുന്നതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ ജി.എസ്.ടി.ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് ഈ മാസം 29-ന് മാര്‍ച്ച് നടത്തും. വാറ്റിലും പ്രളയസൈസിലും സര്‍ക്കാരിന്റെ ഇരട്ടതാപ്പും, ഒളിച്ചുകളിയും അവസാനിപ്പിക്കമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 74 യൂണിറ്റുകളില്‍ നിന്ന് 5000 വ്യാപാരികള്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവന്‍, ജനറല്‍ സെകട്ടറി ഒ.വി.വര്‍ഗ്ഗീസ്, ട്രഷറര്‍ ഇ.ഹൈദ്രു , വൈസ് പ്രസിഡന്റ് കെ.ഉസ്മാന്‍, അഷ്‌റഫ് കൊട്ടാരം തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.