അസുരന്റെ വ്യത്യസ്ഥ മുഖങ്ങള്‍

0

ബലത്തിലും ശക്തിയിലും തങ്ങള്‍ക്കു മേല്‍ നില്‍ക്കുന്ന അസുരന്മാരെ കീഴാളന്‍മാരാക്കി വയ്ക്കുവാന്‍ ആദി കാലം മുതല്‍ക്കേ ദേവന്മാര്‍ തുടരുന്ന ചതിയുടെ, വഞ്ചനയുടെ, മേല്‍കൊയ്മയുടെ മേധാവിത്വം ദേശ കാലാന്തരങ്ങള്‍ക്കപ്പുറത്തേക്ക് തലമുറകളെ വേട്ടയാടുന്ന കൊടും പകയായി മാറുന്നതിന്റെ തീവ്രമായ ദൃശ്യാനുഭവമാണ് അസുരന്‍.

അസുരന്റെ ആസുര ഭാവങ്ങള്‍ക്കാധരം നില നില്‍പിന്റെ ആവശ്യകതയായിരിക്കെ, ദേവന്മാരുടെ കൊടും ചതികള്‍ അവരെന്നും മേലെയായിരിക്കണം എന്ന അഹന്ത നിറഞ്ഞ ദു:ശ്ശാഠ്യങ്ങളും.

നീചമായ പ്രകോപനങ്ങള്‍ക്കു മുന്നില്‍ തലകുനിച്ച്, അഭിമാന ക്ഷതങ്ങള്‍ക്ക് മീതെ ഭസ്മം പൂശി, വേദനകള്‍ ചാരായത്തില്‍ അലിയിച്ച്, ഒരു സാധാരണ മനുഷ്യനായൊതുങ്ങാന്‍ ശ്രമിക്കുന്ന ശിവസ്വാമി അസുരനായി മാറുന്ന നിമിഷങ്ങള്‍ക്ക് പൂര്‍ണത നല്‍കുന്നു ധനുഷ്

പട്ടിലും പൊന്നിലും പൂവിലും പൊതിഞ്ഞ് ഫ്രെയിമുകള്‍ മോടി കൂട്ടുന്ന ഒരു ദേവതയല്ല പച്ചയമ്മ (മഞ്ജു വാര്യര്‍) മാതൃത്വത്തിന്റെ പകരം വയ്ക്കാനാവാത്ത നഷ്ടത്തിന്, പകരം ചോദിക്കാനായി സ്വയമുരുകിയവള്‍

നിന്റെ നിലം അവര്‍ കൈയേറും , നിന്റെ ധനം അവര്‍ കൊള്ളയടിക്കും പക്ഷേ നിന്റെ അറിവിനെ അവര്‍ ഭയക്കും. ആത്മാഭിമാനത്തോടെയുള്ള അതിജീവനത്തിനായി വിദ്യ തേടൂ എന്ന മഹത്തായ സന്ദേശത്തോടെ ആസ്വാദക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടും അസുരന്‍!
ദേവി അരുണ്‍

Leave A Reply

Your email address will not be published.

error: Content is protected !!