കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി യൂണിറ്റ് പിരിച്ച് വിട്ടു

0

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി യൂണിറ്റ് പിരിച്ച് വിട്ടു. ഭരണഘടനാപരമായ നടപടി ക്രമങ്ങള്‍ പാലിച്ച് 2015-2017 ദ്വിവര്‍ഷാന്ത പൊതുയോഗം നടത്തണമെന്ന മേല്‍ കമ്മിറ്റി നിര്‍ദ്ദേശം ഇതുവരെ നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മാനന്തവാടി യൂണിറ്റ് ഭരണസമിതിയെ ജില്ലാ പ്രവര്‍ത്തക സമിതി യോഗ തീരുമാന പ്രകാരം പിരിച്ചു വിട്ടത്. സംസ്ഥാന ജില്ലാ കമ്മിറ്റികളുടെ നിരന്തരമായ നിര്‍ദേശങ്ങളും തീരുമാനങ്ങളും നടപ്പിലാക്കാന്‍ കഴിയാതെ മാനന്തവാടി യൂണിറ്റ് വിഭാഗീയതയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് ജില്ലാ കമ്മിറ്റി തീരുമാനം. മാനന്തവാടി യൂണിറ്റിന്റെ പൊതുയോഗം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ 9ന് രാവിലെ 10.30 ന് മാനന്തവാടി മുന്‍സിപാലിറ്റി ഹാളില്‍ വെച്ച് നടക്കും. പ്രസ്തുത യോഗത്തില്‍ വെച്ച് അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കും.സംഘടന ഭരണഘടനാപ്രകാരം 2017-2019 വര്‍ഷത്തെ യൂണിറ്റ് ഭരണസമിതിയെ യൂണിറ്റ് അംഗത്വ ലിസ്റ്റിലെ നിലവിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് കൊ് തെരഞ്ഞെടുക്കുന്നതിന്റെ ആദ്യപടിയായാണ് അഡ്‌ഹോക് കമ്മിറ്റി തെരഞ്ഞെടുക്കുന്നത്.ജില്ലാ പ്രസിഡ് കെ.കെ.വാസുദേവന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗം സംസ്ഥാന സെക്രട്ടറി സി.അബ്ദുല്‍ ഖാദര്‍ ബത്തേരി ഉദ്ഘാടനം ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!