പ്രതിഷേധ പ്രകടനം നടത്തി
വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ്. ടി. നസറുദ്ദിനെയും സംസ്ഥാന നേതാക്കളെയും പാലക്കാട് വെച്ച് മര്‍ദ്ദിച്ച സംഭവം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളമുണ്ട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളമുണ്ട ടൗണില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനത്തിന് യൂണിറ്റ് പ്രസിഡന്റ് മുജീബ്, യൂണിറ്റ് സെക്രട്ടറി ജേശുദാസ്, സാജന്‍, മുസ്തഫ, നാസര്‍, നൗഫല്‍, ഇബ്രാഹിം മണിമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.