നവരാത്രി പ്രമാണിച്ച് അന്നദാനം തുടങ്ങി

0

മാനന്തവാടി കാഞ്ചി കാമാക്ഷി അമ്മന്‍ മാരിയമ്മന്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി നവരാത്രി മഹോത്സവകാലത്ത് നടത്തിവരുന്ന അന്നദാനത്തിന് ദിവസവും ആയിരങ്ങളാണ് എത്തുന്നത്. ഇത്തവണ 30 ക്വിന്റല്‍ അരിയുടെ അന്നദാനമാണ് ഭക്തര്‍ക്കായി ഒരുക്കുന്നത്.
നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള മാനന്തവാടി ശ്രീകാഞ്ചി കാമാക്ഷി അമ്മന്‍ – മാരിയമ്മന്‍ ക്ഷേത്രത്തിലെ അന്നദാനം ഏറെ പ്രാധാന്യമുള്ളതാണ്. ഇത്തവണ ഒക്ടോബര്‍ 2 മുതല്‍ സമാപന ദിവസമായ 8-ാം തീയ്യതി വരെയാണ് അന്നദാനം നടക്കുന്നത്. ചോറ് ,സമ്പാര്‍, അച്ചാര്‍, ഉപ്പേരി, പച്ചടി, പായസം തുടങ്ങി വിഭവസമൃതമായ ഭക്ഷണമാണ് ദിവസവും വെച്ച് വിളമ്പുന്നത്. എം.ജി.അശോകന്‍, വി.ജി.ബാബു, കെ.വിനേഷ്, പി.വേലായുധന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഭക്ഷണം പാകം ചെയ്ത് അമ്പതോളം വരുന്ന വളണ്ടിയര്‍മാരാണ് ദിവസവും ഭക്ഷണം വിളമ്പി നല്‍കുന്നത്. ഇത്തവണ 30 ക്വിന്റല്‍ അരിയുടെ അന്നദാനം നടത്തുമെന്ന് ഭക്ഷണകമ്മിറ്റിക്കാര്‍ പറയുന്നുഒക്ടോബര്‍ 8 നാണ് ഉത്സവസമാപനം അന്ന് വൈകീട്ടോടെ നെറ്റി പട്ടം കെട്ടിയ ഗജവീരന്‍മാരുടെയും വൈദ്യുതാലംകൃത ഐതീഹ്യ രഥഘോഷയാത്രയും നടക്കും

Leave A Reply

Your email address will not be published.

error: Content is protected !!