കേരള സംഗീത കലാക്ഷേത്ര അങ്കണത്തില്‍ വിജയദശമി നാളില്‍ സംഗീതാര്‍ച്ചന നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വയനാട്ടിലെ ആദ്യത്തെ സംഗീത വിദ്യാലയമായ കേരളസംഗീത കലാക്ഷേത്രം ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ് സംഗീതാര്‍ച്ചന നടത്തുന്നത്. സംഗീത വിദ്യാരംഭം കലാക്ഷേത്രയുടെ ശാഖകളായ ബത്തേരി,മീനങ്ങാടി, മാനന്തവാടി, എന്നീ ശാഖകള്‍ സംയുക്തമായിട്ടായിരിക്കും സംഗീതാര്‍ച്ചന നടത്തുക. ഒക്ടോബര്‍ 8 ചൊവ്വാഴ്ച നടക്കുന്ന വിജയദശമി നാളില്‍ കല്‍പ്പറ്റ കേരള സംഗീത കലാക്ഷേത്ര അങ്കണത്തില്‍ ആരംഭിക്കുന്ന സംഗീതാര്‍ച്ചനയില്‍ ഇരുനൂറില്‍പ്പരം സംഗീത വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. വിവിധ ഗ്രൂപ്പുകളായി ആലപിക്കുന്ന സംഗീതാര്‍ച്ചനയ്ക്ക് കലാക്ഷേത്ര പ്രിന്‍സിപ്പള്‍ കലാദര്‍പ്പണം റോസ് ഹാന്‍സ് നേതൃത്വം നല്‍കും. കൂടാതെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംഗീത അര്‍ച്ചനയും ഉണ്ടായിരിക്കും. അന്നേദിവസം പുതുതായി സംഗീത പഠനത്തിനു തുടക്കം കുറിക്കുന്ന വിദ്യാരംഭത്തിനുള്ള അവസരം കൂടി ലഭിക്കുന്നതാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ റോസ് ഹാന്‍സ്, സെക്രട്ടറി ശശിധരന്‍ എന്നിവര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.