സമരം ആദിവാസി വികസന പാര്‍ട്ടി ഏറ്റെടുത്തു
എസ്.എം.എസ്. ഡിവൈ.എസ്.പി.ഓഫീസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങിയ പഞ്ചാരക്കൊല്ലിയിലെ കേളുവിന്റെ ഭാര്യ അമ്മുവിനേയും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പോലീസ്‌ചൊവ്വാഴ്ച മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 27 നാണ് കേളു ഓഫീസിന് മുന്നില്‍ നിരാഹാര സമരം തുടങ്ങിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഞായറാഴ്ച കേളുവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതേ തുടര്‍ന്ന് അമ്മു സമരം ഏറ്റെടുത്തു. അമ്മുവിനേയും ആശുപത്രിയിലേക്ക് മാറ്റിയതോടെ സമരം ആദിവാസി വികസന പാര്‍ട്ടി ഏറ്റെടുത്തു. പാര്‍ട്ടി ജില്ലാ ജോയിന്‍ സെക്രട്ടറി സി. സോമശേഖരന്‍ നിരാഹാര സമരം തുടങ്ങി