ആയുഷ്മാന്‍ ഭാരത് – കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വാക്കത്തോണ്‍ സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിച്ച വാക്കത്തോണ്‍ ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ കെ.സുരേഷ്, ചിയാക് ജില്ലാ പ്രോഗ്രാം മാനേജര്‍ പി.എം. അനസ്, ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ആയുഷ്മാന്‍ ഭാരത്-കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഒക്ടോബര്‍ 2 വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, ആശാവര്‍ക്കര്‍മാര്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ്സുകള്‍, ഗുണഭോക്താകളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ പരിപാടികള്‍ നടത്തും.
Sign in
Sign in
Recover your password.
A password will be e-mailed to you.