ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
മാനന്തവാടി:മാനന്തവാടി അമ്പുകുത്തി ഗ്യാസ് റോഡ് വിളയാനിക്കില്‍ ബാബുവിന്റെ മകന്‍ നിഷാന്ത് ബാബു (34)വിനാണ് പരുക്കേറ്റത്. ഇന്നുച്ചയോടെ നിഷാന്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും, ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. മുക്കം നിലേശ്വരത്തിന് സമീപം വെച്ചായിരുന്നു അപകടം. പരുക്കേറ്റ നിഷാന്തിനെ ആദ്യം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.