മുത്തങ്ങ എക്‌സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ വന്‍ ചരസ് വേട്ട; രണ്ട് കിലോ ചരസ്സുമായി കോഴിക്കോട് സ്വദേശി അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇയാള്‍ പിടിയിലായത്.വ്യാഴാഴ്ച രാത്രിയില്‍ മുത്തങ്ങ എക്‌സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് മൈസൂരില്‍ നിന്നും പൊന്നാനിയിലേക്ക് വരുകയായിരുന്ന കെ എസ്.ആര്‍ ടി സി ബസിലെ യാത്രക്കാരനില്‍ നിന്നും ചരസ് പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് ചെറൂപ്പ സ്വദേശി ടി തെഹ്‌സില്‍ (27) എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്നും നിന്ന് 2 കിലോ 25 മില്ലിഗ്രാം ചരസ് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസ് എടുത്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചരസ്.ബാംഗ്ലൂര്‍ നിന്നും വാങ്ങി കോഴിക്കോട് എത്തിച്ചു ഖത്തറിലേക്ക് കടത്തുന്നതിനാണ് ലക്ഷ്യമിട്ടിരുന്നതെന്നാണ് ചോദ്യം ചെയ്യലില്‍ നിന്നും പിടിയിലായയാള്‍ പറഞ്ഞതെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി. എം മജു പറഞ്ഞു. മയക്കുമരുന്ന് മാഫിയയുടെ ഒരു കണ്ണിയാണ് ഇപ്പോള്‍ പിടിയില്‍ ആയിരിക്കുന്നത്. അന്താരാഷ്ട്ര ഡ്രഗ് മാര്‍ക്കറ്റില്‍ 20 ലക്ഷം രൂപ വില വരുന്നവ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി. എം മജുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ ജിജി ഐപ്പ് മാത്യു, പി സജു, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ശശി, കെ. എം. സൈമണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി. രഘു, അജേഷ് വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.