കുഴിയോടു കുഴി
മാനന്തവാടി നഗരസഭാ ബസ്സ് സ്റ്റാന്റില്‍ ബസ്സിറങ്ങുന്നവര്‍ ശ്രദ്ധിക്കുക ഇറങ്ങുന്നയിടം ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ പടുകുഴിയിലകപ്പെടുമെന്ന കാര്യം ഉറപ്പ്. അടച്ചിട്ടും അടച്ചിട്ടും തീരാത്ത കുഴിയായി മാറായിരിക്കയാണ് ബസ്സ് സ്റ്റാന്റിന് മുന്‍ഭാഗം ബസ്സിറങ്ങുന്ന സ്ഥലം. നഗരത്തിലെ കുഴികള്‍ കണ്ണില്‍ പൊടിയിടാന്‍ അടക്കുന്നുണ്ടെങ്കിലും ബസ്സ് സ്റ്റാന്റിലെ കുഴിക്ക് ശ്വാശത പരിഹാരം കാണാന്‍ അധികൃതര്‍ ഇതുവരെ ശ്രമിച്ചിട്ടുമില്ല ഫലമോ ബസ്സ് ഇറങ്ങുന്നവര്‍ ദുരിതം പേറുക തന്നെ