എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വൈറ്റ് കോട്ട് വിതരണം ചെയ്തു

0

മേപ്പാടി ഡിഎം വിംസ് മെഡിക്കല്‍ കോളേജിലെ 2019 അദ്ധ്യയനവര്‍ഷത്തെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വൈറ്റ് കോട്ട് വിതരണ ഉദ്ഘാടനം സബ്കലക്ടര്‍ എന്‍ എസ് കെ ഉമേഷ് നിര്‍വഹിച്ചു.മറ്റാരെക്കാളും മികച്ച ഒരു സാമൂഹ്യപ്രവര്‍ത്തകനാകാന്‍ ഒരു ഡോക്ടര്‍ക്ക് കഴിയുമെന്നും അത്തരത്തിലുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള വരുടെയും വേദനകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കണമെന്നും പുത്തുമല ദുരന്തത്തില്‍ കൈമെയ് മറന്ന് സേവനം കാഴ്ചവെച്ച ചില ഡോക്ടര്‍മാരെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.മെഡിക്കല്‍ കോളേജ് ഡീന്‍ ഡോക്ടര്‍ ആന്റണി സില്‍വാന്‍ ഡിസൂസ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിഎം വിംസ് എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീര്‍, പ്രൊഫസര്‍ കാര്‍ത്തികേയവര്‍മ്മ, ഡോക്ടര്‍ ഹംസ പി എം മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ മനോജ് നാരായണന്‍, അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ എ പി കാമത്ത് തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!