ചെറിയനായി കെട്ടി പാലത്തിൽ അപകടം പതിവാകുന്നു

0

ചെറിയനായി കെട്ടി പാലത്തിൽ അപകടം പതിവാകുന്നു പാലത്തിന് സമീപം കൊക്കയിലേക്ക് ജീപ്പ് മറിഞ്ഞു. അപകടം ഒഴിവായത് തലനാരിഴക്ക് കാട്ടിക്കുളം ഇന്ന് രാവിലെ 8 മണിയോട് കൂടിയാണ് മാനന്തവാടി ബഗ്ലളൂര് ദേശിയ പാതയിലെ തോൽപ്പെട്ടി ചെറിയനായിക്കെട്ടി പാലത്തിന് സമീപമുള്ള കൊക്കയിലേക്ക് നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞത് പുൽപ്പള്ളി ഏരിയ പള്ളി സ്വദേശികളായ ഏഴ് പേർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.പാലത്തിന് വീതി കുറവും സിഗ്നൽ അടയാളങ്ങൾ കാടുമൂടിയ തിനാൽ വളവും പാലത്തിന്റെ വീതിയും കാണാൻ കഴിയാത്തതാണ് തുടരെ തുടരെ ഇവിടെ അപകടം പതിവാകുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത് പാലത്തിന്റെ ഇരുഭാഗത്തുളും വൻ ഗർത്തമാണ് കൈവിരിയില്ലാത്തതും അപകടത്തിന് കാരണമാകുന്നുണ്ട് വർഷങ്ങളായ് വന്യ ജീവി സങ്കേതത്തിൽ ഉൾപ്പെട്ട ചെറിയനായ് കെട്ടി പാലം അറ്റകുറ്റപണി നടത്താനോ കാടുകൾ വെട്ടാനോ വകുപ്പധികൃതർ തയ്യാറാകുന്നില്ലന്നും ആരോപണമുണ്ട് ദിനം ആയിരക്കണക്കിന് ചരക്ക് ലോറികളടക്കം നിരവതി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത് ‘അപകടത്തിൽ പെട്ട ജീപ്പ് പൂർണ്ണമായും തകർന്നു ക്രയിൻ ഉപയോഗിച്ചാണ് വാഹനം പുഴയിൽ നിന്ന് പൊക്കിയെടുത്തത്: ഫോട്ടോ ‘തോൽപെട്ടി ചെറിയ നായ്ക്കെട്ടി പാലത്തിന് സമീപം കൊക്കയിലേക്ക് മറിഞ്ഞ ജീപ്പ് ക്രയിൻ ഉപയോഗിച്ച് പൊക്കിയെടുക്കുന്നു

Leave A Reply

Your email address will not be published.

error: Content is protected !!