രാത്രിയാത്ര നിരോധനം; പ്രതിഷേധം ശക്തമാകുന്നു.

0

യാത്രാനിരോധന നീക്കത്തിനെതിരെ നഗരസഭ പ്രമേയം പാസ്സാക്കിയതിനു പുറമെ നാളെ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബഹുജന കണ്‍വെന്‍ഷന്‍ ബത്തേരിയില്‍ ചേരും.രാത്രി യാത്രാനിരോധനം നിലനില്‍ക്കുന്ന ദേശീയപാതയില്‍ പൂര്‍ണ്ണമായും നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് ബത്തേരി നഗരസഭ കൗണ്‍സില്‍ പ്രമേയം പാസ്സാക്കി. ഇതിനുപിന്നാലെയാണ് നാളെ വൈകിട്ട് മൂന്നരയ്ക്ക് ടൗണ്‍ഹാളില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബഹുജന കണ്‍വെന്‍ഷന്‍ ചേരുന്നത്. കണ്‍വെന്‍ഷനില്‍ ജില്ലയിലെ നിന്നും മൂന്ന് എം എല്‍ എമാരും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുക്കും. ഈ കണ്‍വെന്‍ഷനില്‍ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് ബത്തേരി ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുരേഷ് താളൂര്‍ പറഞ്ഞു. ദേശീയപാതയിലെ യാത്രാനിരോധനവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ജില്ലയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുമെന്നതിന്റെ സൂചനായാണ് ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!