ദേശീയപാത 766ല്‍ പൂര്‍ണ്ണമായും നിരോധനം വന്നാല്‍ ജില്ലയുടെ വാണിജ്യ-കാര്‍ഷിക മേഖല പൂര്‍ണ്ണമായും തകരും. ബദല്‍പാതയായി ചൂണ്ടികാണിക്കുന്ന റോഡില്‍ ചരക്ക് നീക്കം പോലും നടത്താന്‍ സാധ്യമല്ല. ഈ അവസ്ഥയില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
ദേശീയപാത766ല്‍ പൂര്‍ണ്ണമായും ഗതാഗതം നിരോധിച്ചാല്‍ വയനാടിന്റെ പൂര്‍ണ്ണ തകര്‍ച്ചയായിരിക്കും ഫലം. നിലവില്‍ ജില്ലയിലേക്ക് ചരക്ക് എത്തുന്നത് ദേശീയപാത 766വഴിയാണ്. ദിനംപ്രതി ആയിരക്കണക്കിന് ചരക്ക് വാഹനങ്ങളാണ് ഇതുവഴി എത്തുന്നത്. വഴിയടഞ്ഞാല്‍ ഈ ചരക്കുനീക്കം പൂര്‍ണ്ണമായും നിലക്കും. ഇതിനു പുറമെ ജില്ലയില്‍ നിന്നും കര്‍ഷകര്‍ കൃഷിയാവശ്യങ്ങള്‍ക്കായി പ്രധാനമായും ആശ്രയിക്കുന്നത് ദേശീയപാത 766നെയാണ്. കര്‍ണ്ണാടകയില്‍ നിന്നും ആയിരക്കണക്കിന് തൊഴിലാളികളും ജില്ലയിലെത്തി ജോലി ചെയ്ത് മടങ്ങുന്നതും ഇതുവഴിയാണ്. നിലവില്‍ ബദല്‍പാതയെന്ന ചൂണ്ടികാണിക്കുന്ന പാത ഈ പ്രശ്നത്തിന് പരിഹാരമാവില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ അടിയന്തര ഇടപെടല്‍ രാത്രി നിരോധന പ്രശ്നത്തില്‍ വേണമെന്നാണ് വ്യാപാരികളടക്കം പറയുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post