പ്രളയത്തില്‍ കൈത്താങ്ങായവരെ അനുമോദിച്ചു

0

കെ. എസ്. ആര്‍. റ്റി. സി ദുരന്തനിവാരണ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ പ്രളയത്തില്‍ കൈത്താങ്ങായവരെ അനുമോദിച്ചു. ബത്തേരി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ അനുമോദനയോഗം നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു ഉദ്ഘാടനം ചെയ്തു. ദുരന്തനിവാരണത്തിന് കെ. എസ്.ആര്‍.റ്റി.സിക്കൊപ്പം കൈകോര്‍ത്ത പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, വനംവകുപ്പ്, സാമൂഹിക-രാഷ്ട്രീയ സന്നദ്ധ പ്രവര്‍ത്തകര്‍, ബത്തേരിയിലെ വിവിധ സ്ഥാപനങ്ങള്‍, വ്യാപാരി വ്യവസായികള്‍, യൂത്ത് വിംഗ് തുടങ്ങിയവരെയാണ് ചടങ്ങില്‍ അനുമോദിച്ചത്. പരിപാടിയില്‍ ജയഫര്‍, സി. എം. ശിവരാമന്‍, ശശീന്ദ്രന്‍, ബാബു കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!