ജനപ്രതിനിധികളുടെ സംഘം സന്ദര്‍ശിച്ചു

0

പെരിക്കല്ലുര്‍, തേന്‍മാവിന്‍ കടവ് തുടങ്ങിയ പ്രദേശങ്ങളില്‍ പ്രളയക്കെടുതിയില്‍ വീട് പുര്‍ണമായി തകര്‍ന്ന് ക്വാര്‍ട്ടേഴ്സുകളിലേക്ക് മാറ്റി പാര്‍പ്പിച്ച കുടുംബങ്ങളെ ജനപ്രതിനിധികളുടെ സംഘം സന്ദര്‍ശിച്ചു. മാനന്തവാടി സ്വദേശി സൗജന്യമായി നല്‍കിയ ക്വാര്‍ട്ടേഴ്സുകളിലാണ് ഈ കുടുംബങ്ങള്‍ താമസിക്കുന്നത്. വീടുകളില്‍ ദിവസങ്ങളോളം വെള്ളം കയറി മണ്ണും ചെളിയും നിറഞ്ഞത് മൂലം താമസിക്കാന്‍ പറ്റാതായ കുടുംബങ്ങളെയാണ് ക്വാര്‍ട്ടേഴ്സുകളിലേക്ക് മാറ്റിയത്. വേഗത്തില്‍ സ്വന്തം വിടുകളിലേക്ക് മാറി താമസിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍, ജില്ലാപഞ്ചായത്തംഗം വര്‍ഗിസ് മുരിയന്‍കാവില്‍, ജാന്‍സി ജോസഫ്, തോമസ് പാഴുക്കാല, ജോസ് നെല്ലേടം എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.

Leave A Reply

Your email address will not be published.

error: Content is protected !!