കബനി പുഴയോരത്തെ തേന്‍മാവിന്‍ കടവ്, പെരിക്കല്ലുര്‍ മരക്കടവ് മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമായി. പകല്‍ സമയത്ത് പോലും ആനകള്‍ കൂട്ടമായി കൃഷിയിടത്തിലിറങ്ങി വ്യാപക കൃഷിനാശമാണുണ്ടാക്കുന്നത്. പെരിക്കല്ലൂര്‍ മരക്കടവ് റോഡില്‍ കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി തേക്കുംകാട്ടില്‍ ബിജു, ജോണി, ബാബു എന്നിവരുടെ തെങ്ങ്, കവുങ്ങ്, കപ്പ, വാഴ തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. കര്‍ണാടകയിലെ നാഗര്‍ ഹോള വനമേഖലയില്‍ നിന്നും കബനി പുഴ കടന്നെത്തിയ ആനകളാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. കബനി തീരത്ത് സ്ഥാപിച്ച ഫെന്‍സിംഗ് അടക്കം തകര്‍ന്നതാണ് ആനക്കൂട്ടം കൃഷിയിടത്തില്‍ ഇറങ്ങുന്നത്. കാര്‍ഷിക നഷ്ടം കര്‍ഷകര്‍ക്ക് താങ്ങാനാവാത്ത അവസ്ഥയിലെത്തി. വനാതിര്‍ത്തികളിലെ പ്രതിരോധവേലികളഉം കിടങ്ങുകളും പൂര്‍ണമായി തകര്‍ന്ന് കിടക്കുന്നതുകാരണമാണ് ആനകള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി നാശം വിതക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.