പ്രമുഖ യുവ ചിത്രകാരന്‍ ആകാശ് വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിലൂടെ വില്‍പ്പനക്ക് വെച്ചു .വില്‍പ്പനയുടെ സമാഹരിക്കുന്ന തുക ശാന്തി പെയിന്‍&പാലിയേറ്റിവിന് നല്‍കും . ചെറുപ്പം തൊട്ടേ നന്നായി വരയ്ക്കുമായിരുന്നു ആകാശ് പീറ്റര്‍ എന്ന ഈ വിദ്യാര്‍ത്ഥി. ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ ചിത്രരചന കുറേക്കൂടി കാര്യത്തിലായി. ഇപ്പോള്‍ രണ്ടു വര്‍ഷമായി നിരവധി ചിത്രങ്ങളാണ് ആകാശ് വരച്ചെടുത്തത്. എല്ലാം ഒന്നിനൊന്ന് മികച്ച ചിത്രങ്ങള്‍.
പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിനായി കാനഡയിലേക്ക് പോകാനൊരുങ്ങുന്ന ആകാശ് വരച്ച മുഴുവന്‍ ചിത്രങ്ങളും വില്‍പനക്ക് വെച്ചിരിക്കുകയാണ് . കല്‍പ്പറ്റ വൈന്റ് വാലി റിസോര്‍ട്ടിലാണ് ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. മനുഷ്യരും മൃഗങ്ങളും പക്ഷികളുമെല്ലാം ആകാശിന്റെ ചിത്ര ലോകത്തെ കാഴ്ചകളാണ്. ചിത്രകലയില്‍ വലിയ പരിശീലനമൊന്നും നേടിയിട്ടില്ല ഈ വിദ്യാര്‍ഥി. എങ്കിലും ആകാശിന്റെ ചിത്രങ്ങള്‍ക്ക് മനോഹാരിത ഏറെയാണ്.