ബാണാസുര ഡാമിന്റെ ഷട്ടര്‍ വീണ്ടും തുറന്നു

0

ഇന്ന് ഉച്ചയോടെയാണ് ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം കരമാന്‍ തോട്ടിലേക്കൊഴുക്കാനാരംഭിച്ചത്.മഴ ശക്തമായതിനെ തുടര്‍ന്ന് ഈ മാസം 10 ന് റിസര്‍വ്വൊയറിന്റെ ഒരു ഷട്ടര്‍ തുറന്നു വെള്ളം പുറത്തേക്കൊഴുക്കിയിരുന്നു. എന്നാല്‍ മഴയുടെ ശക്തി കുറഞ്ഞതോടെ ഇതടക്കുകയും ചെയ്തു.കഴിഞ്ഞ ദിവസങ്ങളില്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴകനത്തതാണ് റിസര്‍വ്വൊയറില്‍ വെള്ളമുയരാനിടയാക്കിയത്.ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ആളുകള്‍ പുഴയില്‍ ഇറങ്ങരുതെന്നും ഇരു കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കരമാന്‍ തോടിന്റെയും പനമരം പുഴയുടെയും പരിസരവാസികള്‍ക്ക് ഇന്നലെ മുതല്‍ തന്നെ കെ എസ് ഇ ബി മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ പുഴയില്‍ വെള്ളം കുറവായതിനാല്‍ ഡാമിന്റെ ഷട്ടര്‍ തുറന്നത് കാര്യമായി ബാധിക്കില്ലെന്നാണ് സൂചന.പത്ത് മുതല്‍ പതിനഞ്ച് സെന്റീമീറ്റര്‍ വരെ ഉയരത്തിലാണ് നിലവിലെ വെള്ളത്തില്‍ നിന്നും ഡാം തുറന്നതിലൂടെ കൂടുതലായി പുഴയിലേക്ക് വെള്ളമെത്തുക.

Leave A Reply

Your email address will not be published.

error: Content is protected !!