ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

0

ആര്‍ട്ട് ഓഫ് ലിവിംങിന്റെ നേതൃത്വത്തില്‍ പടിഞ്ഞാറത്തറ പേരാല്‍ കമ്യൂണിറ്റി ഹാളില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. വാര്‍ഡ് മെമ്പര്‍ ഉഷ വര്‍ഗീസ് ഉദ്ഘടനം ചെയ്തു. മീനങ്ങാടിയിലെ പൂര്‍ണ്ണായൂആരോഗ്യ നികേതനത്തിലെ ആറോളം ഡോക്ടര്‍മാര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു. നൂറോളം രോഗികള്‍ക്ക് ചികിത്സ നല്‍കി.ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് ട്രോമാ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ടെന്ന് ജില്ലാ പ്രസിഡന്റ് ആനന്ദ് പത്മനാഭന്‍, സംഘടകര്‍ പ്രേമ രാജന്‍ എന്നിവര്‍ അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!