ക്ഷീര കര്‍ഷകസംഗമം 24 ന്

0

മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പഞ്ചായത്ത് ക്ഷീര കര്‍ഷകസംഗമം 24 ന് എസ്.എന്‍ ബാലവിഹാറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും ഉല്‍പാദന ചിലവുകള്‍ക്ക് ആനുപാതികമായി പാല്‍വില വര്‍ദ്ധിപ്പിക്കുന്നതിനും തകര്‍ന്ന കാര്‍ഷിക മേഖലക്ക് താങ്ങായ ക്ഷീരമേഖലയെ കൈ പിടിച്ചുയര്‍ത്തുന്നതിനുമായി നടത്തുന്ന ക്ഷീര സംഗമത്തില്‍ പഞ്ചായത്തിലെ എല്ലാ ക്ഷീരകര്‍ഷകരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ എം.ആര്‍.ജനകന്‍, ഷാജികുന്നത്ത് ,അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!