ഡോക്‌സി ദിനാചരണവും പ്രളയാനന്തര ശുചീകരണവും നടത്തി
പനമരം ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് പനമരം ഈസ്റ്റ് ഡോക്‌സി ദിനാചരണവും പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങളും നെല്ലറാട്ട് വയലില്‍ നടത്തി. ഡോക്‌സിസൈക്‌ളിന്‍ ഗുളിക നല്‍കി വാര്‍ഡ് മെമ്പര്‍.സുലൈഖ സെയ്തലവി ദിനാചരണം ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിബു സി.ജി ദിനാചരണ സന്ദേശം നല്‍കി. റെഡ് ക്രോസ് പ്രവര്‍ത്തകര്‍,ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് ജീവനക്കാര്‍, അംഗണവാടി വര്‍ക്കര്‍മാര്‍ ,വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.