ഉരുള്‍ പൊട്ടലില്‍ വീട് തകര്‍ന്നു
ഉരുള്‍ പൊട്ടലില്‍ കോറോം പള്ളിക്കണ്ടി അമ്മതിന്റെ വീട് തകര്‍ന്നു.മണ്ണിനടിയിലായ അമ്മത് അത്ഭുതകരമായി രക്ഷപ്പെട്ടു.വീടിന് പിറകിലെ വെള്ളക്കെട്ട് ഒഴിവാക്കുമ്പോഴാണ് മണ്ണിടിച്ചിലുണ്ടായത് മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയ അമ്മത് ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. വീഴ്ച്ചയില്‍ കൈയ്യെല്ലു പൊട്ടി, വീട്ടുപകരണങ്ങളുള്‍പ്പെടെ മുഴുവന്‍ നശിച്ചു. തൊട്ടടുത്ത ഓലാറ ഇബ്രാഹിമിന്റെ വീടിനും കേടുപാടുകളുണ്ട് മരങ്ങള്‍ തടഞ്ഞു നിര്‍ത്തിയതിനാല്‍ ഇബ്രാഹിമിന്റെ വീട് പൂര്‍ണമായും തകര്‍ന്നില്ല