നവതി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി
നവതിയുടെ നിറവിലായ മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു പി സ്‌കൂളില്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. 90 വര്‍ഷങ്ങളായി വയനാടിന്റെ കലാ സംസ്‌ക്കാരിക വിദ്യാഭ്യാസ മേഖലകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയം. ഒരോ മാസവും വ്യത്യസ്തമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി സമൂഹത്തിന് സേവനം ചെയ്യാന്‍ നവതിയോടനുബന്ധിച്ച് ശ്രമിക്കും. ആദ്യ പരിപാടിയായി ആയിരം നവതി ഫല വൃക്ഷ തൈ നട്ടു. നവതി ഓഡിറ്റോറിയം നിര്‍മ്മാണവും ആഘോഷങ്ങളില്‍ വിഭാവനം ചെയ്യുന്നുണ്ട്. നവതി ആഘോഷ പരിപാടികള്‍ മാര്‍ച്ച് വരെ നീണ്ട് നില്‍ക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനധ്യാപിക സിസ്റ്റര്‍ നിമിഷ, ജേക്കബ് സെബാസ്റ്റ്യന്‍, സ്വപ്ന ബിജു, ഷൈനി മൈക്കിള്‍, എന്നിവര്‍ പങ്കെടുത്തു.