മൊറട്ടോറിയം കാലാവധി കഴിഞ്ഞെങ്കിലും ജപ്തി നടപടികള്‍ ഉടനില്ലെന്ന് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി. ജപ്തി നടപടികള്‍ നവംബറില്‍ തുടങ്ങാന്‍ ഇന്നലെ ചേര്‍ന്ന ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ തീരുമാനം . വായ്പ പുന:ക്രമീകരിച്ചവര്‍ക്ക് ഒരു വര്‍ഷം സാവകാശം ലഭിക്കും. അതിനിടെ വിഷയത്തില്‍ ബാങ്കേഴസ് സമിതിയുടെ പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കാന്‍ ഇന്നത്തെ മന്ത്രി സഭാ യോഗം തീരുമാനിച്ചു.
കര്‍ഷകരുടെ വായ്പ തിരിച്ചടവിനുള്ള കാലാവധി നീടുന്ന കാര്യത്തില്‍ ആശയ കുഴപ്പം തുടരുകയാണ്. നിലവിലുണ്ടായിരുന്ന മൊറട്ടോറിയം കാലാവധി ഇന്നലെ അവസാനിച്ചു. കര്‍ഷകര്‍ക്ക് വായ്പാ തിരിച്ചടയ്ക്കാന്‍ മൂന്നു മാസം കൂടി സാവകാശം നല്‍കാനും ജപ്തി നടപടികള്‍ നവംബറില്‍ മാത്രം തുടങ്ിയാല്‍ മതിയെന്നും ഇന്നലെ ബാങ്കേഴ്‌സ് സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.