പദ്ധതി നിര്‍വഹണം ജില്ലയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് ഒന്നാം സ്ഥാനം
2018-19 വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തില്‍ പ്ലാന്‍ ഫണ്ടില്‍ ലഭ്യമായ തുകയില്‍ 87.46 ശതമാനം ചിലവഴിച്ചാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയത്.ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ചതിനുള്ള ജില്ലാ പ്ലാനിങ്ങ് കമ്മറ്റിയുടെ അവാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമയില്‍ നിന്ന് മാനന്തവാടി വികസനകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കമര്‍ലൈല ഏറ്റു വാങ്ങി.ചടങ്ങില്‍ ജില്ലാ കലക്ടര്‍ ആര്‍.അജയകുമാര്‍, മാനന്തവാടി ബ്ലോക്ക് ജി.ഇ.ഒ. പ്രിന്‍സ്, എന്നിവര്‍ പങ്കെടുത്തു