ഫെസിലിറ്റേഷന്‍ സെന്റര്‍ താല്‍ക്കാലിക നടത്തിപ്പിന് നല്‍കി
ഒരു കോടിയിലേറെ രൂപ മുടക്കി ഡി.ടി.പി.സി. നിര്‍മ്മിച്ച തിരുനെല്ലിയിലെ ഫെസിലിറ്റേഷന്‍ സെന്റര്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷം താല്‍ക്കാലികമായി നടത്തിപ്പിനു നല്‍കി.തിരുനെല്ലി ക്ഷേത്രത്തിനാണ് താല്ക്കാലികമായി നടത്തിപ്പ് ചുമതല. സെന്റര്‍ അടഞ്ഞ് കിടക്കുന്നത് വയനാട് വിഷന്‍ വാര്‍ത്ത നല്‍കിയിരുന്നു.
തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തോട് ചേര്‍ന്നാണ് ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്.75 ലക്ഷം രൂപ മുടക്കി 2013ലാണ് ഡി.ടി.പി.സി.ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്.30 ലക്ഷം രൂപ മുടക്കി ഫര്‍ണ്ണിച്ചറുകള്‍കട്ടില എന്നിവയും ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തിച്ചു.വനം വകുപ്പ് ലക്ഷങ്ങള്‍ മുടക്കി തിരുനെല്ലി റോഡില്‍ നിന്നും ഫെസിലിറ്റേഷന്‍ സെന്റിലേക്ക് 400 മീറ്റര്‍ ദൂരത്തില്‍ ഇന്റര്‍ലോക്കും ചെയ്തു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് മന്ത്രിമാര്‍ പങ്കെടുത്ത ഉല്‍ഘാടന ചടങ്ങുകള്‍ രണ്ട് തവണ നടത്തിയിട്ടും ഫെസിലിറ്റേഷന്‍ സെന്റ അടഞ്ഞുകിടക്കുകയായിരുന്നു.രണ്ട് ഡോര്‍മെറ്ററികള്‍, ഹാള്‍, ഓഫീസ്
മറ്റ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ളതാണ് ഫെസിലിറ്റേഷന്‍ സെന്റര്‍.നിര്‍മ്മാണംകഴിഞ്ഞ് 15 വര്‍ഷം അടച്ചിട്ടതിനാല്‍ അധിക്യതരുടെ നിരുത്തരവാദിത്ത നടപടി മൂലംസര്‍ക്കാറിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാക്കിയത്.തിരുനെല്ലിയിലെത്തുന്നവര്‍ക്ക് ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നതോടെ താമസത്തിന് ഏറെ ഉപകാരപ്രദമാകും.