ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക് തിരഞ്ഞെടുപ്പ് നാളെ; ഫലപ്രഖ്യാപനം ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പിന്നീട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടിതി ഫലംപ്രഖ്യാപനം നീട്ടിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എല്‍ഡിഎഫ് അംഗങ്ങള്‍ അയോഗ്യരാണെന്ന് ചൂണ്ടികാണിച്ചാണ് യുഡിഎഫ് ഹൈക്കോടതി സമീപിച്ചത്.
ബത്തേരി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിലേക്ക് നാളെ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനമാണ് ഹൈക്കോടതി തടഞ്ഞത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ അയോഗ്യരാണന്ന് കാണി യുഡിഎഫ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിന്മേലാണ് ഹൈക്കോടതി ഉത്തരവ്. യുഡിഎഫ് നല്‍കിയ പരാതിയിന്മേല്‍ ഈ മാസം 23നാണ് ബാങ്കിന്റെയും, സര്‍ക്കാറിന്റെയും ഭാഗം കോടതി കേള്‍ക്കുക.തുടര്‍ന്നായിരിക്കും ഫലപ്രഖ്യാപനം സംബന്ധിച്ച് കോടതി തീരുമാനമെടുക്കുക എന്നാണ് അറിയുന്നത്. യുഡിഎഫ് ഭരിച്ചിരുന്ന ബാങ്കില്‍ അഡ്മിനിസ്ര്ടേറ്റീവ് ഭരണം നിലവില്‍ വന്ന 2017 ഫെബ്രുവരി 17ന് ശേഷം അഡ്മിനസ്ട്രേറ്റീവ് കമ്മറ്റി ചേര്‍ത്ത വോട്ടര്‍മാരില്‍പ്പെട്ടവരാണ് മല്‍സരരംഗത്തുള്ളതെന്നും അതുകൊണ്ടുതന്നെ അവര്‍ അയോഗ്യരാണന്നും ചൂണ്ടികാണിച്ചാണ് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചത്. 13 അംഗ ഭരണസമിതിയിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏറെക്കാലമായി വിവാദങ്ങള്‍ക്കൊണ്ട് ശ്രദ്ധപിടിച്ചുപറ്റിയ ബാങ്കിന്റെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും ഇതോടെ അനിസശ്ചിതത്വത്തിലായിരിക്കുകയാണ്.